ചങ്ങനാശരി: ജപ്പാനിലെ സോഫിയ യൂണിവേഴ്സിറ്റി, ചങ്ങനാശേരി സെന്റ് ബെർക്കുമാൻസ് കോളജ്, അസംപ്ഷൻ കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബെർക്കുമാൻസ് സെന്റർ ഫോർ ഗ്ലോബൽ അക്കാദമിക് എക്സലൻസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള സ്റ്റഡി പ്രോഗ്രാം 2026 ഉദ്ഘാടനം ചെയ്തു. എസ്ബി കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പിൽ, അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ് എന്നിവരുടെ നേതൃത്വത്തിലും ഡോ. ജിജോ ജോർജ്, ഡോ. പോളമി ഐച്ച് മുഖർജി, ജോർജ് മാത്യു എന്നിവരുടെ ഏകോപനത്തിലും 2026 ഓഗസ്റ്റ് 12 വരെയാണ് പ്രോഗ്രാം നടക്കുന്നത്.
ഇതിന്റെ ഭാഗമായി ജാപ്പനീസ് വിദ്യാർഥികൾക്ക് കേരളത്തിന്റെ ചരിത്രം, സമ്പദ്വ്യവസ്ഥ, കൈത്തറി, ഭക്ഷണരീതികൾ, പാരിസ്ഥിതിക വിഷയങ്ങൾ, ആയുർവേദം, കുടുംബശ്രീ, നവോത്ഥാനം തുടങ്ങിയ വിഷയങ്ങളിൽ ഡോ. രഞ്ജിത്ത് തോമസ്, ഡോ. അനുപ ലീല ജോർജ്, അമൽ പി. മാത്യൂസ്, അനു അന്ന കോശി, ഡോ. നെവിൽ തോമസ്, ഡോ. ജെയിംസ് ബെയ്ബൻ ജോർജ്, ഫാ. ജോസഫ് പി. ബെനഡിക്ട്, ഡോ. അനു പി. സെബാസ്റ്റ്യൻ, രേഖ മൈക്കിൾ, ഡോ. അനില സ്കറിയ, ഡോ. അനീഷ് കെ. ജോസഫ്, ഡോ. നിതിൻ വർഗീസ് എന്നീ അധ്യാപകർ ക്ലാസുകൾ നയിക്കും.